Ticker

6/recent/ticker-posts

കാസർകോട്ട് ഇ സിഗരറ്റ് വേട്ട ഒരാൾ പിടിയിൽ

കാസർകോട്: കാസർകോട്ട് ഇ. സിഗരറ്റ് വേട്ട. വിൽപ്പനക്ക് വെച്ച 30 ഇ സിഗരറ്റുകളുമായി ഒരാളെ ടൗൺ എസ്.ഐ അഖിലേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിദ്യാനഗറിലെ എ എ. ഇബ്രാഹീം 63 ആണ് അറസ്റ്റിലായത്. ഒരെണ്ണത്തിന് 700 രൂപ വിലവരുന്നതാണ് ഇ. സിഗരറ്റ്. ഫോർട്ട് റോഡിലെ ദുബായ് ബസാർ എന്ന സ്ഥാപനത്തിൽ നിന്നു മാണ് പിടികൂടിയത്. ഇന്ന് വൈകീട്ടാണ് പിടികൂടിയത്. കുട്ടികൾക്കിടയിൽ ഇ സിഗരറ്റ് വ്യാപകമായി വിൽപ്പന നടക്കുന്നുവെന്ന വിവരത്തിലായിരുന്നു പരിശോധന. വൈദ്യുതി ചാർജ് ചെയ്ത് വലിച്ച് ലഹരി നുകരുന്നതാണ് രീതി. വിദ്യാർത്ഥികൾ വ്യാപകമായി ഇത് ഉപയോഗിക്കുന്നതായി പൊലീസിന് വിവരമുണ്ട്. പരിശോധന ശക്തമാക്കുമെന്ന് പൊലീസ് പറഞ്ഞു. ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇ. സിഗരറ്റ് വിൽപ്പന. ആ വർത്തിച്ചാൽ മൂന്ന് വർഷം വരെ തടവ് ലഭിക്കാം.
Reactions

Post a Comment

0 Comments