കാഞ്ഞങ്ങാട്: ഭർത്താവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ തെറിച്ച് വീണ് അങ്കണവാടി അധ്യാപിക മരിച്ചു.ഇന്ന് വൈകിട്ട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം പള്ളിക്കര പാക്കം അമ്പലത്തുംകാലിലെ സി. കുഞ്ഞിരാമന്റെ ഭാര്യ ശാരദ 55 യാണ് മരിച്ചത് പള്ളിപ്പുഴ ജ്യോതി നഗറിലെ അങ്കണവാടി അധ്യാപികയാണ്. തല പൊട്ടി രക്തം വാർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോകവെ വഴിയിൽ വെച്ച് മരിക്കുകയായിരുന്നു. കാഞ്ഞങ്ങാട് വന്ന് വീട്ടിലേക്ക് മടങ്ങവെ യാണ് പിന്നിൽ നിന്നും തെറിച്ചു വീണത്.
0 Comments