Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വീട്ടിൽ യുവതിയുടെ മൃതദേഹം അരികിൽ കയർ കുരുക്കിട്ട നിലയിൽ കണ്ടെത്തി ഒപ്പം താമസിച്ചിരുന്ന യുവാവ് രണ്ട് ദിവസം മുൻപ് കാസർകോട്ട് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ചു

കാഞ്ഞങ്ങാട് : യുവതിയുടെ അഴുകിയ ജഡം കണ്ടെത്തിയ
വീട്ടിനുള്ളിൽ മൃതദേഹത്തിനരികിലായി ഉത്തരത്തിൽ കെട്ടിയ കയറിൻ്റെ താഴെ അറ്റത്ത് കുരുക്കിട്ട നിലയിൽ കണ്ടെത്തി.
കൊലപാതകമെന്ന സം
ശയത്തിൽ
ഹോസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു നോർത്ത് കോട്ടച്ചേരി ഐശ്വര്യ റോഡിലെ ക്വാർട്ടേഴ്സിലാണ് മുതദേഹം കണ്ടത്. നെല്ലിക്കട്ട സ്വദേശി ഫാത്തിമ്മ 45 യുടെ മൃതദേഹമാണ് കണ്ടത്. മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്. ഹാളിൽ സോഫയുടെ മുകളിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ട മൃതദേഹത്തിന് അടുത്തായാണ് കയർ തൂങ്ങി കിടക്കുന്നത് കണ്ടത്. ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച യുവതി നാല് വർഷമായി അസൈനാർ എന്ന ആൾ
ക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു. അസൈനാറിനെ  കാസർകോട്ട് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടിരുന്നു.
യുവതിയുടെ മരണശേഷം അ
സൈനാർ ലോഡ്ജി
ലെത്തി ജീവനൊടുക്കിയതാണെന്നാണ് നിഗമനം. രണ്ട് പേരും ജീവ
നൊടുക്കാൻ തീരുമാനിച്ചതാണെങ്കിൽ
അസൈനാർ എന്തിന് കാസർ
കോട്ടെത്തി ജീവനൊടുക്കിയെന്ന സംശയം പൊലീസിനുണ്ട്. മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നുണ്ട്.
 ഇൻസ്പെക്ട്ർ എം പി . ആ സാദിൻ്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വ്യക്തമാകും. അസൈനാറു നെല്ലിക്കട്ട സ്വദേശിയാണെന്നാണ് സൂചന.
Reactions

Post a Comment

0 Comments