കാസർകോട്: കിടപ്പ് മുറിയിൽ നിന്നും മൂർഖൻ പാമ്പിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു. പൈവളി കെ കുരുട പടവിലെ മാങ്കുവിൻ്റെ ഭാര്യ ചോ മു 64 ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 മണിക്ക് കിടപ്പ് മുറിയിൽ വെച്ച് പാമ്പിൻ്റെ കടിയേൽക്കുകയായിരുന്നു.
കോൺഗ്രീറ്റ് വീടിനകത്താണ് മൂർഖൻ കയറി കൂടിയത്. ഉറക്കത്തിനിടെയാണ്
കടിയേൽക്കുന്നത്. പാമ്പിനെ മുറിയുടെ മൂലയിൽ കണ്ടെത്തി.
ഉടൻ തൊട്ടടുത്ത ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments