ഇ. പി. ജയരാജന്റെ നേരിട്ടെത്തിയുള്ള അഭിനന്ദനം. കാഞ്ഞങ്ങാട് സൗത്തിൽ ദേശീയ പാതയോരത്ത് ഡ്യൂട്ടിയിലായിരുന്നു മണി. ഇടതു മുന്നണികൺ വീനറായ ജയരാജൻ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻ നഗരസഭ ചെയർമാൻ വി.വി. രമേശനൊപ്പം കാർ മാർഗം കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് കാർഗിൽ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത മണി ട്രാഫിക് ഡ്യൂട്ടിയിലുള്ളതായി അറിയുന്നത്. ഇന്നത്തെ പ്രത്യേകത കൂടി കണക്കിലെടുത്ത് ഹോം ഗാർഡിന് അരികിൽ കാർ നിർത്തി കോരിച്ചൊരിയുന്ന മഴയത്ത് കാറിലിരുന്ന് കൊണ്ട് തന്നെ ഇ.പി ഹോം ഗാർഡിന് കൈ നൽകി അഭിനന്ദനം അറിയിച്ചു. ചെമ്മട്ടം വയൽ സ്വദേശിയാണ് മണി.
0 Comments