കാഞ്ഞങ്ങാട് : നഗരത്തിലെ പ്രശസ്ത വിദ്യാലയത്തിൽ പെൺകുട്ടിയെ സഹപാഠി ലഹരി പാക്കറ്റ് മണപ്പിച്ചു. പെൺകുട്ടി പരാതി പറഞ്ഞ
തോടെ രണ്ട് വിദ്യാർത്ഥികളെ പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു. ഏഴാം
ക്ലാസുകാരനാണ്പ ഒപ്പം പഠിക്കുന്ന പെൺകുട്ടിയെ ലഹരി പാക്കറ്റ് മണപ്പിച്ചത്. അധ്യാപകർ ചോദ്യം ചെയ്ത
തോടെ എട്ടാം ക്ലാസുകാരനാണ് പാക്കറ്റ് തന്നതെന്ന് ഏഴാം ക്ലാസുകാരൻ അറിയിച്ചു. തുടർന്നാണ് രണ്ട് കുട്ടികളെയും പൊലീസ് വിളിപ്പിച്ചത്. ഈ സംഭവത്തിന് പിന്നാലെ കാഞ്ഞങ്ങാട്
നഗരത്തിൽ സാമൂഹ്യ വിരുദ്ധർക്കെതിരെ നടപടി ശക്തമാക്കി ഹോസ്ദുർഗ്
പൊലീസ് രംഗത്ത് വന്നു.
വിവിധ സ്കൂൾ കോളേജ് കുട്ടികളെ ലക്ഷ്യമിട്ട് വൈകുന്നേരം സമയങ്ങളിൽ കാഞ്ഞങ്ങാട് നഗരത്തിൽ എത്തിച്ചേരുന്ന ലഹരി മാഫിയ സംഘങ്ങൾക്ക് എതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഹോസ്ദുർഗ്
പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി ഹോസ്ദുർഗ് ഇൻസ്‌പെക്ടർ പി. അജിത് കുമാർ എസ്.ഐ മാരായ അൻസാർ, അഖിൽ, രാജീവൻ, പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ വൈകുന്നേരം 4 മണി മുതൽ 6 മണിവരെ ഫുട്പട്രോൾ നടത്തി. അനാവശ്യമായി നഗരത്തിൽ കറങ്ങി നടക്കുന്നവരെ മുന്നറിയിപ്പ് നൽകി. പൂവാല ശല്യം കുറക്കാനും നടപടി തുടങ്ങി. സ്കൂൾ വിട്ട് അനാവശ്യമായി ടൗണിൽ ചുറ്റിക്കറങ്ങുന്ന വിദ്യാർത്ഥികളെ കാണുകയാണെങ്കിൽ അവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്നും
പൊലീസ് അറിയിച്ചു. നടപടി വരും ദിവസങ്ങളിൽ കൂടുതൽ കർക്കശമാക്കുമെന്ന് ഹോസ്ദുർഗ് ഇൻസ്‌പെക്ടർ അറിയിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റ് കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളിൽ പെൺകുട്ടികളെ വലയിലാക്കുന്ന സംഘം തമ്പടിച്ചിട്ടുണ്ട്. ബസ് സ്റ്റാൻ്റ് കോംപ്ലക്സിലെ ഒഴിഞ്ഞ് കിടക്കുന്ന മുകൾ ഭാഗത്തെ മുറികളുടെ വരാന്തകളും കോണിപ്പടിയുമാണ് ഇവരുടെ പ്രധാന താവളം. ആളുകൾ നോക്കി നിൽക്കെ കുസലില്ലാതെയാണ് ഇവരുടെ പേക്കൂത്ത്.
0 Comments