Ticker

6/recent/ticker-posts

സ്കൂട്ടറിൽ കൊണ്ട് വരികയായിരുന്ന ഒരു കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട് : സ്കൂട്ടറിൽ കടത്തി കൊണ്ട് വരികയായിരുന്ന ഒരു കിലോ 140ഗ്രാം കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശികളെ മേൽപ്പറമ്പ പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂർ പുതിയ കണ്ടത്തെ വി. പ്രവീൺ 39,കാട്ടു കുളങ്ങരയിലെ കെ.വി. ശ്രീജിത്ത് 26 എന്നിവരാണ് അറസ്റ്റിലായത്. ചട്ടഞ്ചാലിൽ നിന്നും ഇന്ന് വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കടത്തിക്കൊണ്ട് വരികയായിരുന്നു. ദേശീയ പാതയിൽ മേൽപ്പറമ്പ പൊലീസ് സ്റ്റേഷന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസാണ് പ്രതികളെ പിടികൂടിയത്. സ്കൂട്ടർ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. വാഹനത്തിൻ്റെ സീറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു. ചെർക്കള ഭാഗത്ത് നിന്നു മാണ് സ്കൂട്ടർ ഓടിച്ച് വന്നത്. 2 360 രൂപയും പിടികൂടി. 300 00 രൂപ കഞ്ചാവിന് വിലകണക്കാക്കുന്നു.
Reactions

Post a Comment

0 Comments