നീലേശ്വരം :കുഴഞ്ഞുവീണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നീലേശ്വരം സ്വദേശിനിയായ വനിതാ ജയിൽ സൂപ്രൻ്റ് ചികിൽസക്കിടെ മരിച്ചു. പള്ളിക്കരയിലെ പി.വി.എം. നാരായണൻ നമ്പൂതിരിയുടെ ഭാര്യ കണ്ണൂർ വനിത ജയിൽ അസി. സൂപ്രൻ്റ് ഇ.കെ. പ്രിയ 50 ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായിരണ്ട് ദിവസമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നീലേശ്വരം ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാളെ രാവിലെ വീട്ടിലെത്തിക്കും. രാവിലെ 9.30 മണിയോടെ പള്ളിക്കരയിലെ വീട്ടിൽ സംസ്ക്കരിക്കും. പ്രിയേഷ് ഏക മകൻ.
0 Comments