പരപ്പ: പട്ടാപകൽ കോഴി മോഷണത്തിനെത്തിയ ഒരാളെ പിടി കൂടി രണ്ട് പേർ ഓടി രക്ഷപെട്ടു.
ഇന്ന് വൈകിട്ട് എടത്തോട് പാലത്തിന് സമീപം മുൻ പ്രവാസിയായ ബി മുഹമ്മദ് അലിയുടെ വീട്ടിലാണ് മോഷണ ശ്രമമുണ്ടായത്. വീട്ടുകാർ വീട് പൂട്ടി പുറത്തു പോയ സമയത്ത് അപരിചതരായ മൂന്നു പേർ മുഹമ്മദ് അലിയുടെ വീട്ടിൽ കയറുന്നത് ശ്രദ്ധയിൽ പെട്ട അയൽവാസിയായ എം. എ. കുഞ്ഞാമദും ഭാര്യ മിസ്റിയയും ഇവരെ നിരീക്ഷിച്ച് മുഹമ്മദലിയെ വിവരം അറിയിച്ചു.
ഇതിനിടെ ഇവർ മോഷണ ശ്രമം തുടങ്ങി. ഇതിലൊരാൾ കോഴിയെ പിടികൂടി. നാട്ടുകാർ വരുന്നത് കണ്ട് മൂന്നു പേരും ഓടി രക്ഷപ്പെട്ടു. എന്നാൽഒരാളെ പിടികൂടി. വെള്ളരിക്കുണ്ട് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടു പേർക്കായി തിരച്ചിൽ നടത്തുന്നു. അന്യ സംസ്ഥാനക്കാരാണ് ഇവരെന്നാണ് സൂചന. പ്രതികൾ വീടി
ൻ്റെ ജനാല തുറന്നിരുന്നു. സ്കൂൾ വിട്ട്
പോവുകയായിരുന്ന കുട്ടിക
ളോട് മിഠായി വേണോ എന്നും ചോദിച്ചിരുന്നു.
0 Comments