കാസർകോട്: കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഇന്നോവ കാറിടിച്ച് ഒരാൾ മരിച്ചു. ഭാര്യയേയും മകളേയും മരുമകളെയും മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീഞ്ച, കുതിരപ്പാടി, തലക്കളയിലെ അബൂബക്കർ മുസ്ലിയാർ 65ആണ് മരിച്ചത്. ഭാര്യ ആമിന, മകൾ സാബിറ, മരുമകൾ സുമയ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ മൊറത്തണ ജംഗ്ഷനിലാണ് അപകടം. അബൂബക്കർ മുസ്ലിയാരും കുടുംബവും സഞ്ചരിച്ചിരുന്ന ആൾട്ടോ കാറിൽ ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിടിച്ചാണ് അപകടം.മഞ്ചേശ്വരം പാവൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം.
മംഗ്ളൂരുവിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അബൂബക്കർ മുസ്ലിയാരെ രക്ഷിക്കാനായില്ല.
0 Comments