കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റ് പൊലീസ് ആശുപത്രിയിലെത്തിച്ച സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കളിൽ നിന്നും പൊലീസ് എം.ഡി.എം.എ മയക്ക് മരുന്ന് പിടികൂടി. ചെങ്കള നാലാം മൈൽ റഹ്മത്ത് നഗറിലെ ന്യൂമാൻ 23 ,എറണാകുളം കുട്ടമംഗലത്തെ ജോയൽ ജോസഫ് 23 എന്നിവരിൽ നിന്നു മാണ് മയക്ക്മരുന്ന് കാസർകോട് പൊലീസ് പിടികൂടിയത്. 1.18 ഗ്രാം എം.ഡി.എം എ ന്യൂ മാ ൻ്റെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്നും ജോയൽ ജോസഫിൻ്റെ ബാഗിൽ നിന്നും 0.73 ഗ്രാം എം.ഡി.എം എ യും പിടികൂടി. ചൗക്കിയിൽ ഓട്ടോയിൽ സ്കൂട്ടറിടിച്ച് സ്കൂട്ടർ യാത്രാ ക്കാരായ ഇരുവർക്കും പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് അപകടസ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. ആശുപത്രിയിൽ ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിപരിശോധന നടത്തിയപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്താനായത്.
0 Comments