മത്സ്യത്തൊഴിലാളികളുടെ ജീവിത ദുരിതങ്ങൾക്ക് അറുതി ഉണ്ടാവണമെങ്കിൽ അജാനൂർ തീരദേശത്ത് ഫിഷിംഗ് ഹാർബർ നിലവിൽ വരണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇക്കാര്യം കേരളത്തിലെ മാറിമാറി വന്ന സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ട് 13 വർഷമായി. അജാനൂർ കടപ്പുറം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഭരണസമിതി നിവേദനങ്ങൾ ആയും നേരിട്ടും മന്ത്രിമാരെയും കാഞ്ഞങ്ങാട് എംഎൽഎയും,വകുപ്പുതല ഉന്നത ഉദ്യോഗസ്ഥന്മാരെയും കാണുകയും ചെയ്തു.പദ്ധതി എത്രയും പെട്ടെന്ന് തുടങ്ങുന്നതിന് നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. വേണ്ട സർവ്വേകൾ പൂർത്തീകരിച്ചെങ്കിലും പദ്ധതിക്കായുള്ള ഔദ്യോഗിക പ്രഖ്യാപനം വരാത്തത് കാഞ്ഞങ്ങാട് അജാനൂർ എന്നിവിടങ്ങളിലെ തീരദേശവാസികൾക് ആശങ്ക ഉളവാക്കുകയാണ്. നിലവിലുള്ള ഗവർമെന്റിന്റെ കാലത്ത് സമരപരിപാടി നടത്താതെ തന്നെ പദ്ധതി പ്രായോഗിക തലത്തിൽ എത്തും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു അജാനൂർ ശ്രീക്കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ കീഴിൽ വരുന്ന സമുദായ അംഗങ്ങളും മത്സ്യത്തൊഴിലാളികളും. എന്നാൽ ഫലമുണ്ടായില്ല. പദ്ധതി നടപ്പാക്കണ മെന്നാവശ്യപ്പെട്ട് അജാനൂർ കടപ്പുറം ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ കീഴിൽ വരുന്ന മുഴുവൻ സമുദായ അംഗങ്ങളെയും ഉൾപ്പെടുത്തി കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയായിരുന്നു.
0 Comments