Ticker

6/recent/ticker-posts

ഷൂ ധരിച്ച് സ്കൂളിലെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

കാഞ്ഞങ്ങാട് :ഷൂ ധരിച്ച് സ്കൂളിലെത്തിയതിന് പ്ലസ് വൺ വിദ്യാർത്ഥിയെസീനിയർ വിദ്യാർത്ഥികൾ ക്രൂരമർദ്ദനത്തിനിരയാക്കി. ചിത്താരി ജമാഅത്ത് ഹയർ സെക്കൻ്ററി സ്കൂളിലാണ് സംഭവം. കുട്ടിയുടെ രക്ഷിതാവ് ഇന്ന് രാവിലെ
 ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മർദ്ദനത്തിൻ്റെ ദൃശ്യം ഇന്ന് പുറത്ത് വരികയായിരുന്നു. ഉയർന്ന
പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്കൂളിൽ നടന്നത് റാഗിംങ്ങാണെന്നാണ് പരാതി.
Reactions

Post a Comment

0 Comments