Ticker

6/recent/ticker-posts

കാറിൽ കൊണ്ട് പോവുകയായിരുന്ന മയക്ക് മരുന്നുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :കാറിൽ കടത്തി കൊണ്ട് പോവുകയായിരുന്ന എം.ഡി എം.എ
 മയക്ക്മരുന്നുമായി യുവാവ് അറസ്റ്റിൽ. ചെർക്കള ഏരിയാ പാടിയിലെ കെ.എം. ജാബിറിനെ 32 യാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. 4.33 ഗ്രാം എം.ഡി.എം.എ പിടികൂടി. ചെർക്കള ഭാഗത്തപ്രധാന എം.ഡി എം.എ വിൽപ്പനക്കാരനാണ് യുവാവെന്ന് പൊലീസ് ഉത്തരമലബാറിനോട് പറഞ്ഞു. പൊലീസ് നിരീക്ഷണത്തിലായിരുന്നു പ്രതി. ഇന്ന്
വൈകുന്നേരം ചെർക്കളയിൽ നിന്നു മാണ് പിടികൂടിയത്. എസ്. ഐ വി . വി . അജേഷ് , എ . എസ് . ഐ പ്രസാദ് ഉൾപെടെയുള്ള
പൊലീസ് സംഘമാണ് പിടികൂടിയത്. വാഹന പരിശോധന നടത്തുകയായിരുന്ന
പൊലീസിനെ കണ്ട് ഇറങ്ങി ഓടിയ യുവാവിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 1300 രൂപയും പിടിച്ചു. നാളെ കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments