കാഞ്ഞങ്ങാട്:പുതിയ കോട്ട അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്ന് ജനറേറ്ററിന്റെ വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട് മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിനികളുടെ എണ്ണം രണ്ടായി.ഹോസ്ദുർഗ് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.നെടുങ്കണ്ടയിലെയും തൈക്കടപ്പുറത്തെയും കുട്ടികളെയാണ് മംഗളൂരു ആശുപത്രിയിലെത്തിച്ചത്.ഇവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടിരുന്നു.ചികിത്സ തേടിയ ഭൂരിഭാഗം വിദ്യാർത്ഥികൾ സാധാരണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ ആണ് ആശുപത്രി ജനറേറ്ററിൽ നിന്ന് പുകച്ചുരു ളുകൾ പടർന്നത്. ഏതാനും വിദ്യാർത്ഥികൾ ജില്ലാ ശുപത്രിയിൽ ചികിൽസയിലാണ്.
0 Comments