കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യം. കാഞ്ഞങ്ങാട് മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ആസിഫിൻ്റെ നേത്വത്വത്തിൽ ജില്ലാ പൊലീസ് മേധാവി പി. ബിജോയിക്ക് നിവേദനം നൽകി. മറ്റ് വ്യാപാരി നേതാക്കളും ഒപ്പമുണ്ടായിരുന്നു. കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗത കുരുക്ക് അതിരൂക്ഷമായിട്ടും പരിഹാരമുണ്ടാകാറില്ല. നഗരസഭക്കടക്കം വ്യാപാരികൾ പലതവണ പരാതി നൽകിയിരുന്നു. കഴിഞ്ഞ വാർഷികയോഗത്തിലെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു നഗരത്തിലെ ഗതാഗത പ്രശ്നം പരിഹരിക്കണമെന്നത്.
0 Comments