ചിറ്റാരിക്കാൽ: യുവ ദമ്പതികളെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴഎയ്യന്‍കല്ലിലെ സനോജ് 43 ഭാര്യ കെ.സനിത 41 എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.കളിക്കാന്‍ പോയിരുന്ന മകന്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു സനോജ്. ഭാര്യ സനിത തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. ചെമ്പേരി എരുവേശി സ്വദേശിയാണ് സനോജ് ഇന്ന്
വൈകീട്ട് 3 മണിയോടെയാണ് സംഭവം. ചെറുപുഴ പൊലിസ് കേസെടുത്തു.വിദ്യാര്‍ത്ഥികളായ റിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്. മരണകാരണം വ്യക്തമായിട്ടില്ല.
0 Comments