ചിറ്റാരിക്കാൽ :കനത്ത മഴയിലും, കാറ്റിലും പെരുമ്പട്ട പാലത്തിൽ, റോഡിന് സമീപമുണ്ടായിരുന്ന തെങ്ങ് വീണ് വൈദ്യുതി കമ്പികൾ പൊട്ടിവീണു. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
പ്രധാന റോഡിലേക്കാണ് തെങ്ങ്
വീണത് . സമീപത്തുള്ള ചായക്കടയിലേക്ക് വീഴാത്തത്
രക്ഷയായി. ഇതുവഴി വാഹനം കടന്നുപോകാത്തതും റോഡിൽ ആൾക്കാർ ഇല്ലാതിരുന്നതും രക്ഷയായി.
നാട്ടുകാർ തെങ്ങ് മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കി . വൈദ്യുതി മുടങ്ങിയതിനാൽ ഇന്നലെ രാത്രി
പ്രദേശംഇരുട്ടിലായി.
അപകട ഭീഷണിയുള്ള മരങ്ങളും തെങ്ങുകളും മലയോര ഭാഗത്ത് ഇനിയും ഉണ്ട്.
0 Comments