Ticker

6/recent/ticker-posts

ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോയിടിച്ച് അബോധാവസ്ഥയിൽ ആയ ആൾ മരിച്ചു

കാഞ്ഞങ്ങാട് : ടിപ്പർ ലോറിക്ക് പിന്നിലിടിച്ച് അബോധാവസ്ഥയിൽ കഴിഞ്ഞ ആൾ മരിച്ചു. വെസ്റ്റ് എളേരി പുന്നക്കുന്ന് ചോനാടൻ പരേതനായ കൈക്കളൻ്റെ മകൻ സി.കെ. രാജൻ 61 ആണ് മരിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ മാർച്ച് 1 ന് പുലർച്ചെ 1.05 മണിക്ക് പുന്നക്കുന്നിൽ വെച്ചായിരുന്നു അപകടം. രാജൻ സഞ്ചരിച്ച ഓട്ടോ ടിപ്പർ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം. ഇതിനു ശേഷം നാല് മാസത്തിലേറെയായി അബോധാവസ്ഥയിൽ ചികിൽസയിൽ കഴിയുകയായിരുന്നു.
Reactions

Post a Comment

0 Comments