Ticker

6/recent/ticker-posts

അട്ടേങ്ങാനത്ത് മരം പൊട്ടിവീണു കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് -പാണത്തൂർ സംസ്ഥാന പാതയിൽ മരം പൊട്ടിവീണു. അട്ടേങ്ങാനം ടൗണിന് സമീപം വളവിലാണ് വൻ മരം പൊട്ടിവീണത്. ഇന്ന രാത്രി 7 മണിയോടെയാണ് അപകടം. റോഡിന് മുകൾ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരമാണ് കാറ്റിൽ റോഡിലേക്ക് മറിഞ്ഞ് വീണത്. വൈദ്യുതി തൂണുകളും റോഡിലേക്ക് മറിഞ്ഞ് വീണു.ഇതേ തുടർന്ന് ഗതാഗതം വഴി തിരിച്ചു വിട്ടു. ബസുകൾ ഉൾപെടെ വഴി മാറിയാണ് ഓടിയത്. ഫയർ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയ ശേഷം 8 മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.

Reactions

Post a Comment

0 Comments