കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നിന്നും യാത്രക്കാരുമായി കാസർകോട്ടേക്ക് പോവുകയായിരുന്ന
കെ.എസ്.ആർ.ടി.സി ബസിൻ്റെ മുൻ വശം ചില്ല്
പൊട്ടിത്തെറിച്ച് തകർന്നു വീണു. ഇന്ന് രാവിലെ പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന ബസിൻ്റെ ചില്ല് പൊടും തന്നെ ഉഗ്ര ശബ്ദത്തിൽ
പൂർണമായും തകർന്ന് വീഴുകയായിരുന്നു. ഡ്രൈവറുടെ മുൻപിലുൾപെടെ ചില്ല് തകർന്നു. ഗ്ലാസ് തകർന്നു വീണതിൻ്റെ കാരണം വ്യക്തമല്ല. ലിമിറ്റഡ് ബസിൻ്റെ ഗ്ലാസാണ് പൊട്ടിത്തെറിച്ചത്. ചില്ലുകൾ ദേഹത്ത് തെറിച്ച് പല യാത്രക്കാർക്കും നിസാര പരിക്കേറ്റു.
0 Comments