കാഞ്ഞങ്ങാട് :ശക്തമായ മഴയിലും കാറ്റിലും ചിത്താരി വേലാശ്വരത്ത് മരം പൊട്ടിവീണ് വീടിന് നാശനഷ്ടം. ചിത്താരി വില്ലേജിൽ വേലാശ്വരം വ്യാശേശ്വരം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വാണിയം വീട്ടിൽ കുഞ്ഞിരാമന്റെ വീടിനു പ്ലാവുമരം പൊട്ടിവീണാണ് ഭാഗികമായി തകർന്നത്. രാത്രിയിൽ വീട്ടിൽ ഇവർ കിടന്നുറങ്ങുമ്പോഴാണ് മരം വീടിനുമേൽ പതിച്ചത്. മറ്റൊരു മുറിയിലാണ് കിടന്നിരുന്നത് . ഇവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. രാത്രി ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് വീടിനുമുകളിൽ മരം പതിച്ചത് കണ്ടതെന്ന് കുഞ്ഞിരാമൻ പറഞ്ഞു. ഭാര്യയും വേലാശ്വരം ഗവൺമെന്റ് യു.പി. സ്കൂൾ വിദ്യാർത്ഥിയായ മകളും പരിക്കേ ൽക്കാതെ രക്ഷപ്പെട്ടു. അജാനൂർ പഞ്ചായത്ത് അധികൃതരും ചിത്താരി വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
0 Comments