കൊണ്ട് മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.കാറ്റാംകവല മാരി പുറത്ത് സന്തോഷ്ജോസഫിനെയാണ് കണ്ണൂർ കാർത്തികപുരത്ത് വെച്ച് അറസ്റ്റ് ചെയ്തത്. തകരാറിലായ മീറ്റർ സ്ഥാപിക്കാൻ വീട്ടിലെത്തിയ കരാർ ജീവനക്കാരൻ അരുൺകുമാറിനെയാണ് മർദ്ദിച്ചത്.അരുൺകുമാറും മറ്റൊരു ജീവനക്കാരൻ അനീഷും ആണ് വീട്ടിലെത്തിയത്. എന്നാൽ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിനെ വീട്ടുകാർ എതിർത്തു.പിന്നീട് കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ടപ്പോൾ മീറ്റർ മാറ്റി സ്ഥാപിക്കാൻ നിർദ്ദേശം ലഭിച്ചു.തുടർന്നാണ് മീറ്റർ മാറ്റി സ്ഥാപിച്ചത്. അരുൺ കുമാറും അനിയനും ബൈക്കിൽ തിരിച്ചു പോകുന്നതിനിടെയാണ് സന്തോഷ് ജീപ്പ് ഉപയോഗിച്ച് ഇടിച്ചു തെറിപ്പിച്ചത്. വധശ്രമത്തിനാണ് ചിറ്റാരിക്കൽ പൊലീസ് കേസെടുത്തത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രാജീവൻ വലിയ വളപ്പിൽ
0 Comments