കാഞ്ഞങ്ങാട്: കനത്ത കാറ്റിലും മഴയിലും പുതിയകോട്ട
ടൗണിൽവൻ മരം കടപുഴകി.
ഹോസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്കിന് മുൻവശത്തെ തണൽ മരമാണ് കടപുഴകിയത്.ഇന്ന് പുലർച്ചെയാണ് സംഭവം. പുലർച്ചെയായതിനാൽ വലിയ ദുരന്തമാണൊഴിഞ്ഞത്. അഗ്നി രക്ഷാ സേനഎത്തിയാണ് മരം മുറിച്ചു നീക്കിയത്.പകൽ സമയങ്ങളിൽ
നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലമാണിത്. പതിവായി വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ജനങ്ങളും കേന്ദ്രീകരിക്കുന്ന സ്ഥലം കൂടിയാണിത്.
0 Comments