Ticker

6/recent/ticker-posts

പൊലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി അജിത്ത് കുമാർ ഹോസ്ദുർഗിൽ എം.പി. ആസാദ് ചക്കരകല്ലിൽ, കാസർകോട്ട് കെ. സുനു മോൻ

കാഞ്ഞങ്ങാട്: പൊലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റി.പി. അജിത്ത് കുമാറാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ.എസ് എസ് ബിയിൽ നിന്നാണ് സ്ഥലം മാറ്റിയത്.ഇവിടെ നിന്ന്  എംപി ആസാദിനെ ചക്കരക്കല്ലിലേക്കാണ് മാറ്റിയത്. 
യു പി. വിപിനാണ് വിദ്യാനഗറിൽ.
ക്രൈം ബ്രാഞ്ചിൽ നിന്ന് പി രാജേഷിനെ  രാജപുരത്തും ഇവിടെ നിന്ന് കെ. കൃഷ്ണനെ തൃശ്ശൂർ വെള്ളികുളങ്ങര യിലേക്ക് മാറ്റി.കെ സുനു മോനെ ' കാസർകോട് ഇൻസ്പെക്ടറായി മാറ്റി നിയമിച്ചു.ചന്തേരയിൽ നിന്ന് മനുരാജിനെ കോടനാട്ടേക്കും അമ്പലത്തറയിൽ നിന്ന് കെ പ്രജീഷിനെ വയനാട്ടിലേക്കും മാറ്റി. എം ആർ അരുണകുമാറിനെ മേൽപ്പറമ്പിൽ നിന്ന് കൊഴിഞ്ഞംപാറയിലേക്കും ബേക്കലിൽ നിന്ന് എസ് അരുൺഷായെ കായംകുളത്തേക്ക് മാറ്റി വിദ്യാനഗർ ഇൻസ്പെക്ടർ വി ജെ വിനോയിയെ കരിക്കോട്ടക്കരിയിലേക്കും  വെള്ളരിക്കുള്ളി നിന്നും പി കെ ശ്രീജുവിനെ കോഴിക്കോട് എടച്ചേരിയിലേക്കുംമാറ്റി.       
ആദൂർ ഇൻസ്പെക്ടർ പി സഞ്ജയ് കുമാറിനെ മയ്യിലിലേക്കും  കുമ്പളയിൽ നിന്ന് എം എൻ ബിജോയെ കുടിയാൻ മലയിലേക്കും മാറ്റി.മുഴക്കുനിൽ നിന്ന് എ സന്തോഷ് കുമാറിന് മേൽപ്പറമ്പിലേക്ക് മാറ്റി. ടി .കെ മുകുന്ദനാണ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ. ശ്രീകണ്ഠപുരത്തുനിന്നാണ് മാറ്റിയത്.ചൊക്ലിയിൽ നിന്ന് പി പ്രമോദിനെ കാസർകോട് എസ് എസ് ബി യിലേക്കും  വളപട്ടണത്തുനിന്ന് കെ. പി ഷൈനിനെ ബേക്കലിൽ നിയമിച്ചു.വൈത്തിരിയിൽ നിന്ന് ടി. ഉത്തംദാസിനെ നൂൽപ്പുഴയിലേക്ക് മാറ്റി നിയമിച്ചു.പന്നിയങ്കരയിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെ ബേഡകത്തുംമാവൂരിൽ നിന്ന് ടി ദാമോദരനെ അമ്പലത്തറയിലും നിയമിച്ചു പേരമംഗലം ഇൻസ്പെക്ടർ കെ പ്രസാദിനെചന്തേരയിൽ നിയമിച്ചു.
Reactions

Post a Comment

0 Comments