കുറ്റിക്കോൽ :
ബസിൽ നിന്നും തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്കേറ്റു. മുന്നാട് അരിച്ചെപ്പിലെ ബാബുവിൻ്റെ ഭാര്യ എം വി . ശീല53 ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ മുന്നാട് വെച്ചാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും വന്ന സ്വകാര്യ ബസിൽ കയറവെ യാണ് അപകടം. ചവിട്ട് പടിയിൽ നിന്നും തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ പരിക്കേൽക്കുകയും സ്വർണകമ്മൽ പൊട്ടുകയും
ചെയ്തു. ഡ്രൈവർ പെട്ടന്ന് ബസ് മുന്നോട്ടെടുത്തതിലാണ് അപകടമെന്ന പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
0 Comments