Ticker

6/recent/ticker-posts

റിസോർട്ടിൽ യുവതിയുടെ നാല് വജ്രമോതിരങ്ങൾ മോഷണം പോയി

കാഞ്ഞങ്ങാട്:റിസോർട്ടിൽ യുവതിയുടെ നാല് വജ്രമോതിരങ്ങൾ മോഷണം പോയി.
 താമസത്തിനെത്തിയ മഹാരാഷ്ട്ര സ്വദേശിനിയുടെ നാല് വജ്ര മോതിരങ്ങൾ ആണ്
മോഷണം പോയത്. ഇത്
ശുചിരണ ജീവനക്കാർ മോഷ്ടിച്ചതായാണ് പരാതി . ബൃഹൻ മുംബൈ സിറ്റി ദാദർ വെസ്റ്റിലെ പോർച്ചുഗീസ് ചർച്ചിന് എതിർവശം നോക്കി പാലസ് കോപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി ഫ്ലാറ്റിൽ താമസിക്കുന്ന നിഖിൽ പ്രശാന്ത് ഷാ 35 യുടെ പരാതിയിൽ ബേക്കൽ 
പൊലീസ് കേസെടുത്തു.ഉദുമയിലെ ഒരു റിസോർട്ടിൽ 14 ന് ഉച്ചയ്ക്ക് രണ്ടിനും 7.30 നു മിടയിലാണ് സംഭവം.കുടുംബം റിസോർട്ടിലെ മറ്റൊരു മുറിയിലേക്ക് താമസം മാറിയിരുന്നു. നേരത്തെ താമസിച്ച മുറിയിൽ  യുവതി കുളിമുറിയിൽ നാലു മോതിരങ്ങൾ ഊരി വച്ചിരുന്നു.മുറി മാറുമ്പോൾ ഇവ എടുക്കാൻ മറന്നു പോയതാണ്.പിന്നീട്  മോതിരം എടുക്കാൻ പോയെങ്കിലും  കുളിമുറിയിൽ നിന്നും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.കുളിമുറി ശുചീകരിക്കാനെത്തിയ തൊഴിലാളികളാണ് മോഷണത്തിന് പിന്നിലെന്ന്  സംശയിക്കുന്നതായി പരാതിയിൽ ഉണ്ട്. 7 ലക്ഷം രൂപ വില വരുന്ന മോതിരങ്ങളാണ് നഷ്ടപ്പെട്ടത്. ശുചീകരണ തൊഴിലാളികളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments