Ticker

6/recent/ticker-posts

ഡോക്ടറെ കാണാൻ ജില്ലാശുപത്രിയിലെത്തിയ ഇരിയ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:ഡോക്ടറെ കാണാൻ ജില്ലാ ആശുപത്രിയിലെത്തിയ ഇരിയ സ്വദേശി  ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.  ഏഴാം മൈലിൽ താമസിക്കുന്ന   പത്ര ഏജന്റ് രാധാകൃഷ്ണൻ (51 ആണ് മരിച്ചത്.ഇന്നു രാവിലെ പനിയും ഛർദ്ദിയെയും തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു.വഴിയിൽ വെച്ച് നേരിയ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു.എന്നാൽ ആശുപത്രിയിൽ എത്തുമ്പോഴേക്കും വേദന കൂടി കുഴഞ്ഞു വീഴുകയായിരുന്നു.കെ എസ് എഫ് ഇ ഏജന്റ് കൂടിയായ രാധാകൃഷ്ണൻ ഇരിയ ടൗണിലെ വ്യാപാരിയാണ്. 
പരേതരായ കുഞ്ഞമ്പു നായർ -തമ്പായി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: രമാദേവി. മക്കൾ: കാർത്തിക, കീർത്തന. സഹോദരങ്ങൾ: ബാലൻ, ജലജാക്ഷി, കരുണാകരൻ, തമ്പാൻ, സുജ, രാജൻ.
Reactions

Post a Comment

0 Comments