കാഞ്ഞങ്ങാട് : സി.പി. എം ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ അധീനതയിലുള്ളപറമ്പിൽ സ്ഥാപിച്ചിരുന്ന സി.പി.എം, ഡി.വൈ എഫ് .ഐ, ബാലസംഘത്തിൻ്റെയും കൊടികൾ നശിപ്പിച്ചു. മൂവാരിക്കുണ്ടിലുള്ള കാഞ്ഞങ്ങാട് ലോക്കൽ കമ്മിറ്റി ഓഫീസിൻ്റെ സ്ഥലത്ത് സ്ഥാപിച്ച കൊടികളാണ് നശിപ്പിച്ചത്. ലോക്കൽ സെക്രട്ടറി എ. ഷബരീശൻ്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. മൂന്ന് പേരെ പ്രതി ചേർത്താണ് കേസ്' 5000 രൂപയുടെ നഷ്ടമുണ്ട്. ലഹളക്ക് ശ്രമിച്ചതിനാണ് കേസ്.
0 Comments