Ticker

6/recent/ticker-posts

സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ യുവതിയുടെ അഞ്ച് പവൻ മാല പിടിച്ചു പറിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂർ : ഗൾഫിൽ നിന്നും തിരിച്ച് മടങ്ങി പ്രതിസന്ധിയിലായ യുവാവ് സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ തിരഞ്ഞെടുത്ത വഴിപിടിച്ചു പറി . യുവതിയുടെ അഞ്ച് പവൻമാല പിടിച്ചു പറിച്ച യുവാവിനെ ദിവസങ്ങൾക്കകം പൊക്കി പൊലീസ്. കവ്വഞ്ചേരി പള്ളി പൊയിൽ കണ്ടംകോട്ടിലെ
സർഫ്രാസ്  28 ആണ് പിടിയിലായത്. ചക്കരകല്ല് പൊലീസ് ഇൻസ്പെക്ടർ എം പി . ആസാദിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. താഴെ
ചൊവ്വ തൈലന്നൂർ പരമല ബാലചന്ദ്രൻ്റെ ഭാര്യ വി.കെ. ശ്രീകല 48യുടെ ആഭരണമാണ് പ്രതി
മോട്ടോർബൈക്കിലെത്തി പൊട്ടിച്ചത്. 16ന് ഉച്ചക്ക് പെരിങ്ങളായിയിലായിരുന്നു സംഭവം. ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള ബാലാജി സ്റ്റോറിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തി 5 പവൻ മാല പൊട്ടിച്ചു. ചെറുത്ത് നിൽപ്പിനിടെ ഒന്നേകാൽ പവൻ മാല യുടെ ഭാഗം മാത്രമാണ് പ്രതിക്ക് ലഭിച്ചത്. കറുത്ത ഹീറോ എക്സ്പ്ലസ് 200 ബൈക്കിലാണ് പ്രതിയെത്തിയതെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഈ വഴിക്ക് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയുടെ ആദ്യ പിടിച്ചു പറിക്കേസാണിത്. പൊലീസുദ്യോഗസ്ഥരായ
ബാബു പ്രസാദ്, അനീഷ് കുമാർ ചുള്ളേരി, നിധീഷ് ആലക്കണ്ടി, ഷിജു ചേലോറ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഹോസ്ദുർഗിൽ ഇൻസ്പെക്ടറായിരിക്കെ എട്ട് മാല പിടിച്ചു പറിക്കേസിലെ കുപ്രസിദ്ധ പിടിച്ചു പറിക്കാരനെ ഒരു മാസം മുൻപ് എം പി . ആസാദിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.
Reactions

Post a Comment

0 Comments