Ticker

6/recent/ticker-posts

ഹൈമാസ്റ്റ് വിവാദത്തിൽ വെല്ലുവിളിച്ച് ഉണ്ണിത്താൻ കൂടോത്ര വിവാദത്തിൽ മനസ് തുറന്നില്ല

കാസർകോട്:  വിവാദത്തില്‍ മനസ് തുറക്കാതെ ഉണ്ണിത്താന്‍. ഹൈമാസ് ലൈറ്റിലെ അഴിമതി ആരോപണം തെളിയിക്കാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്ററെ ഉണ്ണിത്താന്‍ വെല്ലുവിളിച്ചു. തെളിയിച്ചാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഉണ്ണിത്താന്‍ കസര്‍കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുടോത്ര വിവാദത്തില്‍ ഒന്നും പറയാതെ ഉണ്ണിത്താന്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വീട്ടിലും, തിരുവനന്ത പുരത്തെ ഓഫീസിലും കൂടോത്രം ചെയ്തതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളിലുടെ പുറത്ത് വന്നത്. ദൃശ്യങ്ങളില്‍ ഉണ്ണിത്താന്റെ ശബദമായിരുന്നു ഉയര്‍ന്ന് കേട്ടത്. വോട്ടെടുപ്പിന് തൊട്ട് പിന്നാലെ  നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തനിക്കതെിരെ ചിലര്‍ കൂടോത്രം നടത്തിയായും, ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുന്നീട് പറത്തുവിടുമെന്നുമായിരുന്നു അന്ന് ഉണ്ണിത്താന്റെ പ്രതികരണം. ഇതിനിടയിലാണ്  കെ പി സസി പ്രസിഡണ്ടുമായി ബന്ധപ്പെട്ട കൂടോത്ര വിവാദം ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ കെ സുധാകരന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഉണ്ണിത്താനോട് ചോദിക്കൂ എന്നായിരുന്നു മറുപടി. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഈ വിഷയത്തിലുള്ള മാധ്യമ പ്രവര്‍ത്തകരുടെ, ചോദ്യത്തിന് ഉണ്ണിത്താന്റെ പ്രതികരണം ഉണ്ടായില്ല.
ഹൈമാസ് ലൈറ്റില്‍  തനിക്കെതിരെ  അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവിന്റെ ആരോപണത്തെ  തള്ളിക്കളയുന്നതായും ഉണ്ണിത്താന്‍ പറഞ്ഞു. ഹൈമാസ്‌റ്റ് ലൈറ്റില്‍ എംപിക്ക് സാമ്പത്തിക വിനിയോഗവുമായി യാതൊരു ബന്ധവുമില്ലെന്ന് വിവരം ഉള്ളവര്‍ക്ക് അറിയാം. ഏത് അനേഷണവും നേരിടാന്‍ തയ്യാറാണ്.അഴിമതി ആരോപണം തെളിയിക്കാന്‍  ഉണ്ണിത്താന്‍ വെല്ലുവിളിച്ചു. 
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അബദ്ധജടിലമായ ആരോപണങ്ങളാണ് തനിക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തിയത്. തളങ്കരയിലെ വീഡിയോ വിവാദത്തിലൂടെ ഇടതുപക്ഷം നടത്തിയത്, ബിജെപിക്കാര്‍ പോലും ചെയ്യാത്ത നിന്ത്യാമായ  പ്രവര്‍ത്തിയയായിരുന്നു. പ്രത്യയശാസ്ത്രത്തില്‍ നിന്ന് വ്യതിചലിച്ചത് വഴി സിപിഎമ്മിന്റെ അടിത്തറ ഇളകിയെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്നും 
ഉണ്ണിത്താന്‍ പറഞ്ഞു.
ഡി സി സി ജനറല്‍ സെക്രട്ടറി  എം സി പ്രഭാകരന്‍, അഡ്വ. ജമാല്‍ എന്നിവരും ഉണ്ണിത്താനൊടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Reactions

Post a Comment

0 Comments