കാഞ്ഞങ്ങാട് :വാഹനം അപകടം.
കാര്യങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി അറിയിച്ച് പ്രതിപക്ഷേ നേതാവ് വി.
ഡി. സതീശൻ .
മൂകാംബിക ക്ഷേത്രത്തിലേക്കുള്ള യാത്ര തുടരുന്നുവെന്നും അദ്ദേഹം കുറിപ്പിലൂടെ
അറിയിച്ചു.
കണ്ണൂരിൽ നിന്ന് കാസർകോട്ടെക്കു
ള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കൽ പള്ളിക്കരയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
നല്ല മഴയായിരുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങിവന്ന വാഹനത്തിൽ തട്ടാതിരിക്കാൻ
പൊലിസ് പൈലറ്റ് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിർത്തി. തൊട്ട് മുന്നിൽ പോയിരുന്ന കാറിൽ പൈലറ്റ് വാഹനം ഇടിച്ചു. ഞാൻ സഞ്ചരിച്ചിരുന്ന വാഹനം പൈലറ്റ് ജീപ്പിൻ്റെ പിൻഭാഗത്തും ഇടിച്ചു. ഞാനടക്കം വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല.
മാധ്യമങ്ങളിലൂടെ വാർത്ത അറിഞ്ഞ് നിരവധി പേർ വിളിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇടുന്നത്.
0 Comments