Ticker

6/recent/ticker-posts

ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്നും വധ ഭീഷണി പോസ്റ്റിടുകയും ചെയ്ത പ്രതികൾ അറസ്റ്റിൽ

കാസർകോട്:സാമൂഹിക മാധ്യമങ്ങൾ വഴി മത വിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട്ട് അറസ്റ്റിൽ. 
റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട  അജേഷ് 27,
കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് 24 എന്നിവരെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു വിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഇൻസ്റ്റാഗ്രാം വഴിയാണ് അജേഷ് ഭീഷണി മുഴക്കിയത്.
യൂട്യൂബിൽ വധഭീഷണി മുഴക്കുന്ന രീതിയിൽ
വിദ്വേഷം പരത്തുന്ന കമൻ്റ് ഇട്ടതിനാണ് അബൂബക്കർ സിദ്ദീഖിന് എതിരേ കേസെടുത്തത്. പ്രതികളെ കാസർകോട്
മജിസ്ട്രേറ്റ് കോടതി റിമാൻ്റ് ചെയ്തു .
Reactions

Post a Comment

0 Comments