Ticker

6/recent/ticker-posts

അതിഞ്ഞാലിൽ പട്ടാപകൽ യുവതിയുടെ സ്കൂട്ടർ മോഷ്ടിച്ചു ദൃശ്യം സി.സി.ടി.വി ക്യാമറയിൽ

കാഞ്ഞങ്ങാട് :അതിഞ്ഞാലിൽ പട്ടാപകൽ യുവതിയുടെ സ്കൂട്ടർ മോഷണം പോയി. സ്കൂട്ടർ
മോഷ്ടിച്ച് രക്ഷപെടുന്ന
മോഷ്ടാവിൻ്റെ സി.സി ടി.വി ദ്യശ്യം
ലഭിച്ചു. അതിഞ്ഞാൽ നീതി മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരി പാലക്കുന്നിലെ രജിതയുടെ  KL60 R 9404 ജൂപ്പിറ്റർ സ്കൂട്ടർ ആണ്
മോഷണം പോയത്. അതിഞ്ഞാൽ  അജാനൂർ അർബൻ സഹകരണ സംഘത്തിന് മുന്നിൽ പാർക്ക് ചെയ്തതായിരുന്നു. രാവിലെ 10.15 മണി
യോടെയാണ് മോഷണം. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോകുന്നതിന് സ്കൂട്ടറിനടുത്തെത്തിയ
പ്പോഴാണ് മോഷണം പോയതായി അറിയുന്നത്. തുടർന്ന് നീതി മെഡിക്കലിലേയും തൊട്ടടുത്ത സ്ഥാപനത്തിലെയും സി.സി.ടി.വി പരി
ശോധിച്ചതിൽ ഒരാൾ വാഹനം
മോഷ്ടിച്ച് പോകുന്നതായി കണ്ടു. വാഹനവുമായി പ്രതികാസർകോട്
ടൗൺ കടന്നതായി വ്യക്തമായി. ഹെൽമറ്റ് ധരിച്ചിട്ടില്ല. രജിത
ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്ന വർ
പൊലീസ് സ്റ്റേഷനിലോ, 94956 17007 നമ്പറിലോ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.
Reactions

Post a Comment

0 Comments