കാഞ്ഞങ്ങാട് :
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അമ്പലത്തറ ഏഴാംമൈലിൽ താമസിക്കുന്ന പാണത്തൂർ ചിറം കടവ് സ്വദേശി പൊങ്കാനം കബീർ 47 ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്തു വന്നിരുന്ന കബീറിന് ഇന്ന് രാവിലെയാണ് ഹൃദയാഘാത മുണ്ടായത്. എറണാകുളത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പതിറ്റാണ്ടുകളായി പ്രവാസി ജീവിതം നയിച്ച യുവാവ് അടുത്തിടെ ഗൾഫിൽ നിന്നും നാട്ടിൽ തിരിച്ചെത്തി എറണാകുളത്ത് ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം പാണത്തൂരിലെത്തിക്കും.
0 Comments