Ticker

6/recent/ticker-posts

മഞ്ഞപ്പിത്തവും പനിയും ബാധിച്ച് ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ മരിച്ചു

കാഞ്ഞങ്ങാട് :പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന
ദുർഗ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ മരിച്ചു. ബന്തടുക്ക മാണി മൂലയിലെ കട്ടകൊടി ഹേമചന്ദ്ര 50യാണ് മരിച്ചത്.
 കന്നട ഗണിത ശാസ്ത്ര അധ്യാപകനായിരുന്നു. പനിയെ തുടർന്ന് ഏതാനും ദിവസമായി മംഗലാപുരം ആശുപത്രിയിലായിരുന്നു. നേരിയ മഞ്ഞപ്പിത്തലക്ഷണം കണ്ടതോടെ കഴിഞ്ഞ ദിവസം സുള്ള്യമെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് മരണം. ദുർഗ സ്കൂളിന് ഇന്ന് അവധിയാണ്.
Reactions

Post a Comment

0 Comments