കാഞ്ഞങ്ങാട്:നോർത്ത് കോട്ടച്ചേരിയിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവതിയെ കഴുത്തറുത്ത് കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.നെല്ലിക്കട്ടയിലെ ഫാത്തിമ (45)യെ ക്വണ് കൊലപ്പെടുത്തിയത്.ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പരിയാരം ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. കൂടെ താമസിച്ചിരുന്ന ചെങ്കള റഹ്മത്ത് നഗറിലെ കനിയടുക്കം ഹൗസിലെ അസൈനാർആണ് കൊലയ്ക്ക് പിന്നിലെന്ന് വ്യക്തമായി. അസൈനാറിനെ കാസർകോട്ടെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു
ചൊവ്വാഴ്ച ഉച്ചയോടെയാണ് യുവതിയെ ക്വാർട്ടേഴ്സിനകത്ത് മരിച്ച നിലയിൽ കണ്ടത്.ഞായറാഴ്ചയാണ് കഴുത്തറുത്തതെന്നാണ് സംശയം. കൃത്യം നിർവഹിച്ചതിനുശേഷം അസൈനാർ ക്വാർട്ടേഴ്സിന്റെ വാതിൽ പൂട്ടി സ്ഥലം വിട്ടതാണെന്നുംഉറപ്പായിട്ടുണ്ട്.അതിനിടെ യുവതിയെ വക വരുത്താൻ ഉപയോഗിച്ച് ആയുധങ്ങൾ കണ്ടെത്താൻ പോലീസ്ക്വാർട്ടേഴ്സിൽ പരിശോധന നടത്തും.
0 Comments