Ticker

6/recent/ticker-posts

ഡി.വൈ.എസ്.പിമാരെ നിയമിച്ചു ബാബു പെരിങ്ങത്ത് കാഞ്ഞങ്ങാട് സി.കെ. സുനിൽ കുമാർ കാസർകോട് വി.വി. മനോജ് ബേക്കൽ

കാഞ്ഞങ്ങാട്: കാസർകോട് അഡിഷണൽ എസ്.പി ആയി പി. ബാലകൃഷ്ണൻ നായർ നിയമിച്ചു. നേരത്തെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ആയിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ചിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചാണ് കാസർകോട് അഡീഷണൽ എസ്പിയാക്കിയത്.കെ. വി വേണുഗോപാലിനെ കണ്ണൂർ സിറ്റി അഡീഷണൽ എസ്പി ആയും എം.പി വിനോദിനെ കണ്ണൂർ റൂറൽ അഡീഷണൽ  എസ് പിആയും  നിയമിച്ചു .
വി വി മനോജ് ആണ് ബേക്കൽ ഡിവൈഎസ്പി. ബാബു പെരിങ്ങേത്താണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി.സി. കെ. സുനിൽകുമാറിനെ കാസർകോട്  സബ് ഡിവിഷനിലും നിയമിച്ചിട്ടുണ്ട്.
ടി.ഉത്തംദാസിനെ സ്ഥാനക്കയറ്റം നൽകി കാസർകോട് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ആയി  നിയമിച്ചു
  വി. പ്രേംസദ നെ കാസർകോട് എസ്.എം എസിലും എം. സുനിൽകുമാറിനെ കാസർകോട് സ്പെഷ്യൽ ബ്രാഞ്ചിലും നിയമിച്ചു ടി. മധുസൂദനൻ നായരാണ് വിജിലൻസ് ഡിവൈഎസ്പി.
Reactions

Post a Comment

0 Comments