Ticker

6/recent/ticker-posts

പള്ളിയുടെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :പള്ളിയുടെ ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെ ബളാൽ സ്വദേശിയായ
 കുപ്രസിദ്ധ  ഭണ്ഡാര
മോഷ്ടാവ് അറസ്റ്റിൽ.അത്തിക്കടവ് ചേ വേരി ഹൗസിൽ ഹരീഷ് കുമാറിനെ 50യാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ടൗൺ ജുമാ മസ്ജിദിൻ്റെ കോമ്പൗണ്ടിനകത്തുള്ള ഭണ്ഡാരം കുത്തി തുറക്കുന്നതിനിടെയാണ് പിടി വീണത്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ഭണ്ഡാരം തകർക്കുന്ന ശബ്ദം കേട്ട് തൊട്ടടുത്ത ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾ സമീപ വാസികളെ വിവരമറിയിക്കുകയായിരുന്നുവെന്ന് പള്ളി സെക്രട്ടറി മുഹമ്മദ് ആഷിഖ് ഉത്തരമലബാറിനോട് പറഞ്ഞു. നാട്ടുകാർ തടഞ്ഞുവെക്കുകയും പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തിക സ്റ്റഡിലെടുക്കുകയായിരുന്നു. നിരവധി ഭണ്ഡാര
മോഷണ കേസുകളിലെ പ്രതിയായ ഹരീഷ് ഒരാഴ്ച മുൻപാണ് ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
Reactions

Post a Comment

0 Comments