കാഞ്ഞങ്ങാട്: ബാറിൽ സംഘർഷം. മൂന്ന് യുവാക്കളെ ഏഴംഗസംഘം ആക്രമിച്ചു. അരയി കാർത്തിക തിരുമ്മൽ ഹൗസിൽ ടി. അമൽ കൃഷ്ണ 23, മടിക്കൈ കണ്ടം കുട്ടിച്ചാല്‍ പന്നിപ്പള്ളി ഹൗസിൽ പി. പി. വിഷ്ണു 26അരയി മൂലക്കാൽ ഹൗസിൽ വിഷ്ണു പ്രഭാത 25 എന്നിവരെയാണ് അക്രമിച്ചത്.അമൽ കൃഷ്ണയെ ബിയർ കുപ്പി കൊണ്ട് തലയ്ക്കും ഇരുമ്പുദണ്ട് കൊണ്ട് മുഖത്തും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.വിഷ്ണുവിന്റെ മുഖത്തടിച്ച് മുൻനിരയിലെ പല്ല് പൊട്ടി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.സംഭവവുമായി ബന്ധപ്പെട്ട് മനു, അഭിലാഷ്, ശ്യാം, മണി, സുധീഷ്, നിതിൻ കണ്ടാലറിയാവുന്ന ഒരാൾ എന്നിവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ
ഹോസ്ദുർഗ് പൊലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.കഴിഞ്ഞ ദിവസം രാത്രി ആലാമി പള്ളി ലാൻ്റ് മാർക്ക് ബാറിലാണ് സംഭവം.
0 Comments