Ticker

6/recent/ticker-posts

മുള്ളൻപന്നിയെ കറി വെക്കാൻ ശ്രമം ഒരാൾ റിമാൻ്റിൽ ഒറ്റൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു

കാഞ്ഞങ്ങാട് : വണ്ടി തട്ടിയ
മുള്ളൻപന്നിയെ ക റിവയ്ക്കാൻ ശ്രമിച്ച സിവിൽ ഡിഫൻസ് അംഗം വനപാലകർ
അന്വേഷിച്ചതറിഞ്ഞ് ആത്മത്യക്ക് ശ്രമിച്ചു. ഒരാളെ
കോടതി റിമാൻ്റ് ചെയ്തു.

കാഞ്ഞങ്ങാട്ടെ സിവിൽ ഡിഫൻസ് അംഗം  എച്ച്. കിരൺ കുമാർ, ചുള്ളിക്കര  സ്വദേശി ഹരീഷ് കുമാർ എന്നിവർക്കെതി രെ കാഞ്ഞങ്ങാട് ഫോറസ്റ്റ്
 കേസെടുത്തു. പിന്നീട്
ഹരീഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോസ്ദുർഗ് കോടതിയാണ് റിമാൻ്റ് ചെയ്തത്. കിരൺ കുമാറിനെ
  മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടച്ചേരി മേൽപ്പാല ത്തിന് സമീപം വണ്ടി തട്ടിയ നിലയിൽ കണ്ട മുള്ളൻ പന്നിയെ ഇതുവഴിയെത്തിയ സി വിൽ ഡിഫൻസ് അംഗം കിരൺ കുമാർ കുഴിച്ചിടാനെന്ന് പറഞ്ഞ് ചാക്കിലാക്കി സ്കൂ‌ട്ടിയിൽ  കൊണ്ടു പോയതായാണ് വിവരം.  സം ശയം തോന്നിയ ചിലർ വനം വകുപ്പിൻ്റെ തിരുവനന്തപുരം ഓഫീസിൽ വിവരം അറിയിച്ചു. ഹരീഷിൻ്റെ വീട്ടിലെത്തി 
ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരി
ശോധന നടത്തി.
തൊലി കളഞ്ഞ നിലയിലാണ് പന്നിയിറച്ചിലഭിച്ചതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറഞ്ഞു.  വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് ഇരുവർക്കുമെതിരെ  കേസെടുത്തതെന്ന് വനപാലകർ അറിയിച്ചു.
Reactions

Post a Comment

0 Comments