Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് - കാസർകോട് സംസ്ഥാന പാത പാലക്കുന്നിൽ റോഡ് ഇടിഞ്ഞ് താണു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാന പാതയിൽ പാലക്കുന്നിൽ റോഡ് ഇടിഞ്ഞ് താണു. ഇന്ന്വൈകീട്ടാണ് അപകടം.
പാലക്കുന്നിനടുത്ത് പള്ളത്ത് സംസ്ഥാനപാതയുടെ മധ്യഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. വാഹനം കടന്നു പോകുന്നതിനിടെയാണ്
റോഡ് ഇടിഞ്ഞത്. ഇടതടവില്ലാതെ ഓടുന്ന
റോഡിൽ വലിയ അപകടം ഒഴിവായി. റോഡിന് കുറുകെയുള്ള കലുങ്കിന് മുകള്‍ഭാഗത്തായാണ് റോഡ് താഴ്ന്നത്. നാട്ടുകാരും പൊലീസും മുന്നറിയിപ്പ്
ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങള്‍ കുഴിയുടെ ഇരു ഭാഗങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. വലിയ വാഹനങ്ങൾ പോകുന്നത് ഭീഷണിയാകുന്നുണ്ട്.
Reactions

Post a Comment

0 Comments