Ticker

6/recent/ticker-posts

13 വയസുകാരി അനൂജയുടെ നട്ടെല്ല് വളയുകയാണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഉദാരമതികൾ കനിയണം

കാഞ്ഞങ്ങാട് :13 വയസുകാരി അനൂജയുടെ നട്ടെല്ല് വളയുകയാണ്. ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഉദാരമതികളുടെ സഹായം തേടുകയാണ് ഈ പെൺകുട്ടി. വെള്ളരിക്കുണ്ട്  വെസ്റ്റ് എളേരി പതിമൂന്നാം വാർഡിൽ ഏച്ചിപ്പൊയിൽ താലോലപൊയിലെ എട്ടുപറയിൽ ഷാജി , ബിന്ദു ദമ്പതികളുടെ ഇളയമകൾ വരക്കാട്  ഹയർ സെക്കന്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി എ.എസ് അനൂജയാണ് നട്ടെല്ല് വളയുന്ന (സ്കോളിയോസിസ് )രോഗം ബാധിച്ച് കഷ്ടപെടുന്നത്.
കൊച്ചി അമൃതഹോസ്പിറ്റലിൽ ചികിത്സയിലാണ് പെൺകുട്ടി.
 70ശതമാനത്തോളം  അസുഖം ബാധിച്ച അനൂജയ്ക്ക് നിലവിൽ അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമായി
രിക്കുകയാണ്. ഓപ്പറേഷന് ആവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് മീൻ വിൽപ്പന തൊഴിലാളിയായ ഷാജിയേയും കിടപ്പുരോഗിയായ ബിന്ദുവിനെയും 
സംബന്ധിച്ചിടത്തോളം ദുഷ്‌കരമാണ്. നിലവിൽ അനൂജയുടെയും കിടപ്പുരോഗിയായ ഭാര്യയുടെയും ചികിത്സയും പടന്നക്കാട് നെഹ്‌റു കോളേജ് വിദ്യാർത്ഥിയായ മൂത്തകുട്ടിയുടെ പഠനവും  നടക്കുന്നത് ഷാജിയുടെ തുച്ഛമായ വരുമാനത്തിൽനിന്നാണ്.
ചികിത്സയ്ക്ക് വേണ്ടി പഞ്ചായത്ത്‌ മെമ്പർ ഷെരീഫ് വാഴപ്പള്ളി ചെയർമാനായും പ്രദീപ്‌ മുട്ടാണിശ്ശേരി കൺവീനറായും ചികിത്സസഹായ കമ്മിറ്റീ രൂപീകരിച്ചുകൊണ്ട് ധനസമാഹാരണം ആരംഭിച്ചിട്ടുണ്ട്. അനൂജക്കും കുടുംബത്തിനും പുതുജീവൻ നൽകുന്നതിനായി സുമനസുകളുടെയും സഹായം തേടുകയാണ്. സഹായം നൽകാൻ :
നർക്കിലക്കാട് ഗ്രാമീൺ ബാങ്ക്.
Ac/No -40406101037904
IFSC : KLGB0040406.
Reactions

Post a Comment

0 Comments