കാഞ്ഞങ്ങാട് : തലക്കും കൈക്കും വെട്ടും കുത്തേറ്റും യുവതിക്ക് ഗുരുതര പരിക്ക്.ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെക്കിൽ ബണ്ടി ച്ചാൽ തൈ വളപ്പിൽ ഷംസീന 30 ക്കാണ് കുത്തേറ്റത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ബി.എ. ഇസ്മയിലിനെ 40 മേൽപ്പറമ്പ
പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. കുടുംബവഴക്കിനിടെ കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷംസീനയെ കത്തി
കൊണ്ട് കുത്തുകയായിരുന്നുവെന്നാണ്. പരാതി. വധശ്രമത്തിന് കേസെടുത്തു. വീടിൻ്റെ വരാന്തയിൽ രക്തം തളം കെട്ടി കിടക്കുകയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ എ.എൻ. സുരേഷ് കുമാർ ഭർത്താവിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വീടിന് പൊലീസ് കാവലേർപ്പെടുത്തി.
0 Comments