Ticker

6/recent/ticker-posts

പന്നിയിലിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാർക്കും രക്ഷിക്കാനെത്തിയ യുവാവിനും കാറിടിച്ച് പരിക്ക്

കാസർകോട്:പന്നിയിലിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാർക്കും രക്ഷിക്കാനെത്തിയ കാർ യാത്രക്കാരനായ യുവാവിനും മറ്റൊരു കാറിടിച്ച് പരിക്ക്. കുമ്പള ശാന്തിപ്പള്ളത്താണ് അപകടം. കുമ്പള ഭാഗത്തേക്ക് പോവുകയായിരുന്ന
മോട്ടോർ ബൈക്കാണ്
റോഡ് മുറിച്ച് കടക്കുകയായിരുന്ന പന്നിയിലിടിച്ച് മറിഞ്ഞത്. പിന്നാലെ കാറിൽ വരികയായിരുന്ന യുവാവ് കാർ നിർത്തി റോഡിൽ കിടന്ന
ബൈക്ക് യാത്രക്കാരെ രക്ഷിക്കാൻ ശ്രമിക്കവെ സീതാംഗോളി ഭാഗത്ത് നിന്നും വന്ന മറ്റൊരു കാർ ഇവരെ ഇടിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments