കാഞ്ഞങ്ങാട് :15 കെ.എസ്. കെ.ടി.യു പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പുതിയ കണ്ടം പാതിരക്കുന്നിൽ ബി.എം.എസിൻ്റെ കൊടി പിഴുതെടുത്തു വെന്നും പൊലീസിൻ്റെ ഡ്യൂട്ടിക്ക് തടസം സൃഷ്ടിച്ചു വെന്നാണ് കേസ്. സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ സ്വമേധയ പൊലീസ് കേസെടുക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 6.30 മണിയോടെയാണ് സംഭവം. കെ.എസ്.കെ.ടി.യു ഇവിടെ സ്ഥാപിച്ച
കൊടി ഇന്നലെ നശിപ്പിച്ചിരുന്നു. കൊടി നശിപ്പിച്ചെന്നാരോപിച്ചായിരുന്നു കെ.എസ്.കെ.ടി.യു പ്രവർത്തകർ സ്ഥലത്തെത്തിയത്. പൊലീസ് പിരിഞ്ഞ് പോകാൻ ആവശ്യപെട്ടെങ്കിലും തയാറായില്ല. പൊലീസ് സ്ഥലത്തുണ്ടായിരുന്ന
0 Comments