Ticker

6/recent/ticker-posts

കാസർകോട് ഗവ. കോളേജിൽ വിദ്യാർത്ഥികളെ ആക്രമിച്ചു 8 പേർക്കെതിരെ കേസ്

കാസർകോട്:കാസർകോട് ഗവ. കോളേജിൽ വിദ്യാർത്ഥികളെ ആക്രമിച്ചെന്ന പരാതിയിൽ എട്ട് വിദ്യാർത്ഥികൾക്കെതിരെ പൊലീസ്  കേസെടുത്തു. കോഴിക്കോട് കുളങ്ങര സ്വദേശി അൻസാൽ മുഹമ്മദ് അലി 20ക്കും സുഹൃത്തുക്കളായ വിശാഖ് 20, വിഷ്ണു 20 എന്നിവർക്കു മാണ് മർദ്ദനമേറ്റത്. പരാതിയിൽ ഇതേ കോളേജിൽ പഠിക്കുന്ന ഗസ്വാർ, ഫർഹാൻ, സബീർ ,ശിനാൻ, ഷാഹിൽ , അജ്മൽ, ബിഷ് ഹരത്ത്,
റൈഹാൻ എന്നിവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു. ഇന്ന് 3 മണിക്കാണ്ട് സംഭവം. കോളേജ് വരാന്തയിൽ വെച്ച് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ചെന്നാണ് പരാതി. ടോയ്ലെറ്റ് പൂട്ടിയിട്ടത് ചോദ്യം ചെയ്തതാണ് കാരണമെന്ന് പറയുന്നു.
Reactions

Post a Comment

0 Comments