Ticker

6/recent/ticker-posts

രാജപുരം സ്റ്റേഷനിലെ എ.എസ്.ഐ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :രാജപുരം സ്റ്റേഷനിലെഎ.എസ്.ഐ ഹൃദയാഘാതത്തെതുടർന്ന് മരിച്ചു. പനത്തടി സ്വദേശി കെ. ചന്ദ്രൻ 50 ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 മണിയോടെ വീട്ടിൽ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട്
തൊട്ടടുത്ത പനത്തടി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഡ്യൂട്ടി കഴിഞ്ഞ രാത്രി 7 മണിയോടെ രാജ പുരം സ്റ്റേഷനിൽ നിന്നും മടങ്ങിയതായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ ശുചീകരണ പരിപാടികൾ ഉൾപ്പെടെ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ഷുഗർ സംബന്ധമായി ചികിൽസയിലായിരുന്നു. ഭാര്യ സുജ. രണ്ട് മക്കളുണ്ട്.
Reactions

Post a Comment

0 Comments