കാഞ്ഞങ്ങാട്: ബി.എസ്. എൻ. എൽ മൊബൈൽ ടവർ സൈറ്റിന് സമീപത്തെ സ്റ്റോർ റൂം കുത്തിത്തുറന്ന് 15 ലക്ഷം രൂപയുടെ സാധനസാമഗ്രികൾ കവർന്നു. കോട്ടച്ചേരിയിലുള്ള കാഞ്ഞങ്ങാട് ന്യൂ എക്സ്ചേഞ്ച് മൊബൈൽ ടവർ സൈറ്റിൽ നിന്നാണ് സാധനങ്ങൾ കവർന്നത്. കഴിഞ്ഞ മാസം 27 നും 30നു മിടയിലാണ് സംഭവം. സാധനങ്ങൾ സൂക്ഷിക്കുന്ന മുറി തകർത്ത്1,564238 രൂപയുടെ കേബിളുകളും ആർ.ആർ. എച്ച് ബോക്സുകളുമാണ് കവർന്നത്.കാഞ്ഞങ്ങാട് ബി.എസ്.എൻ.എൽ മൊബൈൽ സർവീസ് സബ് ഡിവിഷണൽ എഞ്ചിനീയർ ടി. ഷനീദിന്റെ പരാതിയിൽ ഹൊസ്ദുർഗ് പൊലിസ് കേസെടുത്തു.
0 Comments