Ticker

6/recent/ticker-posts

കാസർകോട് ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിൽ നിന്നുമായി 175 പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം

കാഞ്ഞങ്ങാട് :ജില്ലയിൽ 175 പൊലീസുദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ജില്ലയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലും സ്പെഷ്യൽ യൂണിറ്റു കളിലും 3 വർഷം പൂർത്തിയാക്കിയ ഗ്രേഡ് എസ്.ഐ മുതൽ താഴോട്ടുള്ള സീനിയർ, സിവിൽ പൊലീസുദ്യോഗസ്ഥരെയാണ് ജില്ലയിലെ തന്നെ മറ്റ് സ്റ്റേഷനുകളിലേക്ക് മാറ്റിയത്. ജില്ലാ പൊലീസ് മേധാവിയാണ് ഇന്നലെ ഉത്തരവിറക്കിയത്. വനിതാ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം മാറ്റത്തിൽ ഉൾപ്പെടുന്നു. എസ്. ഐമുതൽ ഡി.വൈ.എസ്പി വരെയുള്ള ഉദ്യോഗസ്ഥരെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം മാറ്റി നിയമിച്ചിരുന്നു.

Reactions

Post a Comment

0 Comments